ഇരിട്ടി: ഉളിക്കൽ പരിക്കളം ശാരദ വിലാസം എ.യു.പി സ്‌കൂളിനായി നിർമിച്ച ചുറ്റുമതിൽ, പ്രവേശന കവാടം, പാർക്ക്, ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവയുടെ ഉദ്‌ഘാടനം നടന്നു. പരിക്കളം എജുക്കേഷനൽ സൊസൈറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും കുട്ടികളുടെ പാർക്കിന്റെ ഉദ്‌ഘാടനം ഐ.സി.ആർ.ബി പ്രസിഡന്റ് കെ. ശ്രീധരനും ബസ് കാത്തിരിപ്പുകേന്ദ്രം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജിയും നിർവഹിച്ചു. സ്‌കൂൾ മാനേജർ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.ജെ. ലില്ലിക്കുട്ടി, ഇരിക്കൂർ എ.ഇ.ഒ ദിനേശൻ കേയന്റവിട, ഇരിക്കൂർ സബ്ജില്ല ബി.പി.ഒ സുനിൽകുമാർ, ജില്ല പഞ്ചായത്തംഗം ലിസി ജോസഫ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, പഞ്ചായത്തംഗങ്ങളായ കോയാടൻ രാമകൃഷ്ണൻ, ഷൈമ ഷാജു, പി.ടി.എ പ്രസിഡന്റ് കെ. രജീഷ്, മദർ പി.ടി.എ പ്രസിഡന്റ് ഓമന ജോർജ്, കെ.വി. സക്കീർ ഹുസൈൻ, കെ.എ. ദാസൻ, പി.വി. ഉഷാദ്, കെ.കെ. സുരേഷ് കുമാർ, കെ.എസ്. ഷിബു എന്നിവർ സംസാരിച്ചു. സൊസൈറ്റി ഡയറക്ടർ വി.ബി. ഷാജു സ്വാഗതവും പ്രസിഡന്റ് വി.കെ. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.