പി.എൻ. പണിക്കർ പുരസ്കാരം കെ.സി. സതീശന്

പയ്യന്നൂർ: പി.എൻ. പണിക്കരുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് പയ്യന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.സി. സതീശനെ തിരഞ്ഞെടുത്തു. എച്ചിപ്പാറ ട്രൈബൽ സ്കൂൾ വികസനം, ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലത്തിലും ശാസ്ത്ര കോൺഗ്രസ് ദേശീയതലത്തിലും അംഗീകാരം നേടിയ വിദ്യാർഥികളിൽ സാമൂഹികാവബോധം വളർത്തിയെടുക്കുന്നതിനുള്ള വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കിയത് പരിഗണിച്ചാണ് സതീശനെ ആദരിക്കുന്നത്. മാർച്ച് ഒന്നിന് രാവിലെ 11ന്​ കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുന്ന പി.എൻ. പണിക്കർ അനുസ്മരണ ചടങ്ങിൽ കണ്ണൂർ മേയർ ടി.ഒ. മോഹനൻ സതീശനെ ഉപഹാരം നൽകി ആദരിക്കും. ---------------------- പി. വൈ. ആർ അവാർഡ്::: സതീശൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.