പയ്യന്നൂർ: സിജി ജില്ല ചാപ്റ്റർ, പയ്യന്നൂർ, മാതമംഗലം യൂനിറ്റ് എന്നിവ എസ്.എം.എഫ് പയ്യന്നൂർ, ടൗൺ ജമാഅത്ത് കമ്മിറ്റി, പയ്യന്നൂർ മേഖല മുസ്‍ലിം കോഓഡിനേഷൻ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ മഹല്ല് പ്രതിനിധികളുടെ സെമിനാർ സംഘടിപ്പിച്ചു. റമീസ് മാസ്റ്റർ പാറാൽ, മൊയ്തു പറമ്മൽ, പി.കെ. ശെരീഫ്, അഷ്റഫ് മാസ്റ്റർ പെടേന എന്നിവർ വിഷയാവതരണം നടത്തി. നസീർ എൻജിനീയർ ഉദ്ഘാടനം ചെയ്തു. എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.ടി. സഹദുല്ല, എസ്.എ. ഷുക്കൂർ ഹാജി, എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, എം.കെ. തയ്യിൽ, ഹസൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. അമീർ കടന്നപ്പള്ളി സ്വാഗതവും ലുക്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.