പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ ലോക മാതൃഭാഷദിനം ആചരിച്ചു. പ്രധാനാധ്യാപിക സി.പി. ബീന ഉദ്ഘാടനം ചെയ്തു. അക്ഷരമരം, അക്ഷരമാല, അവബോധ പ്രതലം എന്നിവ തയാറാക്കി. മലയാളം അധ്യാപിക കെ.പി. പ്രേമലത മുഖ്യപ്രഭാഷണം നടത്തി. ഇ.വി. ശ്രീഹരി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.