അഴിയൂരിൽ വനിതകൾക്കായി സംരംഭകത്വ പരിശീലനം

മാഹി: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകരാകാൻ തയാറുള്ള വനിതകൾക്ക് പ്രാരംഭ പരിശീലനം സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകരാകാൻ തയാറുള്ള വനിതകൾക്കായി പ്രാരംഭ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തിൽ നടന്ന പരിശീലന പരിപാടിയിൽ പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ തയാറായ 45 വയസ്സിനു താഴെയുള്ള 56 വനിതകളാണ് പങ്കെടുത്തത്. ഭക്ഷണവിഭവ നിർമാണം, ഇലക്ട്രീഷ്യൻ, പ്ലംബിങ്, ഇലക്ട്രോണിക്സ്, കാർഷിക മൂല്യവർധിത ഉൽപന്ന നിർമാണം, ക്ലീനിങ്, ലോൺട്രി, ഇസ്തിരി, ഡാറ്റ എൻട്രി തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം. പ്രാരംഭ പരിശീലനത്തിനുശേഷം തുടർ പരിശീലനവും വൈദഗ്ധ്യ പരിശീലനവും നൽകി ബാങ്ക് വായ്പ ശരിയാക്കി നൽകും. നാലു ശതമാനം പലിശക്ക് കുടുംബശ്രീ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്നുണ്ട്. പരിശീലനപ പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസി. സെക്രട്ടറി പി. ജോതിഷ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സുശീല, കുടുംബശ്രീ മൈക്രോ സംരംഭക കൺസൾട്ടന്റ് പി.ആർ. അനിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.