കൂത്തുപറമ്പ്: നഗരത്തിൽ കത്തിനശിച്ച കടകളുടെ ഉടമകൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരിയാണ് തീ കത്തിയ കടകൾ സന്ദർശിച്ചശേഷം നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നൽകിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കൂത്തുപറമ്പ് ടൗണിലെ ആറ് വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തലശ്ശേരി റോഡിലുള്ള കടകളിൽ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് ഫയർ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. വൻ നഷ്ടമാണ് തീപിടിത്തത്തിൽ വ്യാപാരികൾക്കുണ്ടായത്. ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം കടകൾ സന്ദർശിച്ചത്. ഏകോപന സമിതിയിൽ അംഗങ്ങളായ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് 50,000 രൂപ വീതവും മറ്റുള്ള അഞ്ച് വ്യാപാര സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതവും ഏകോപന സമിതി അടിയന്തര ധനസഹായം നൽകി. നേതാക്കളായ പുന്നത്തിൽ ബാഷിദ്, സി.സി. വർഗീസ്, ഹരീന്ദ്രൻ, കെ. രാഘവൻ, രജിത്ത് കുമാർ, പി.സി. പോക്കു, എൻ.പി. പ്രകാശൻ, ഷിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.