പുന്നോലിൽ കൊലചെയ്യപ്പെട്ട ഹരിദാസിന് കണ്ണീർ പ്രണാമം

ന്യൂ മാഹി: തിങ്കളാഴ്ച പുലർച്ച പുന്നോലിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട പുന്നോൽ താഴെ വയലിലെ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ സി.പി.എം നേതാക്കളും പ്രവർത്തകരും നാട്ടുകാരുമടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് പരിയാരം മെഡിക്കൽ കോളജിൽ നിന്ന് വിലാപയാത്രയായി വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിനുവെച്ച ശേഷമാണ് പുന്നോലിലെ വീട്ടിലെത്തിച്ചത്. തുടർന്ന് സർവകക്ഷി അനുശോചനവും നടന്നു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ കാരായി രാജൻ, സി.കെ. രമേശൻ, ഇ.പി.ആർ. വേശാല, എ. ശശി, കണ്ട്യൻ സുരേഷ് ബാബു, തലശ്ശേരി നഗരസഭ അധ്യക്ഷ ജമുനാറാണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.