സ്കൂൾ മുറ്റത്ത് അക്ഷരമരമൊരുക്കി എൻ.എസ്.എസ് വളന്റിയർമാർ

തളിപ്പറമ്പ്: ലോക മാതൃഭാഷ ദിനത്തിൽ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വളന്റിയർമാർ സ്കൂൾ മുറ്റത്ത് അക്ഷരമരമൊരുക്കി. മാതൃഭാഷയുടെ പ്രാധാന്യം വിദ്യാർഥികളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വളന്റിയർമാർ അക്ഷരമരം നിർമിച്ചത്. മലയാള അക്ഷരങ്ങൾ, മാസങ്ങൾ, കവിതകൾ എന്നിവ എഴുതി സ്കൂൾ മുറ്റത്തെ മാവിൽ പ്രദർശിപ്പിച്ചാണ് അക്ഷരമരമൊരുക്കിയത്. വളന്റിയർമാർ അക്ഷരമരത്തിന് മുന്നിൽനിന്ന് ഭാഷാ പ്രതിജ്ഞയെടുക്കുകയും ഒ.എൻ.വി കുറുപ്പിന്റെ 'മലയാളം' എന്ന കവിത ആലപിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി. രജിത അക്ഷരമരം ഉദ്ഘാടനം ചെയ്തു. ലീന വണ്ണാടിൽ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്നമോൾ, അധ്യാപകരായ ഇ.പി. സുധ, ടി.എസ്. സജില, എം. സ്മിന, എ.കെ. ഉഷ, കെ. സപ്ന, പി. ഹരിത, വളന്റിയർമാരായ പി.വി. അമൽരാജ്, സാഗര സജീവ്, കെ.പി.ആർ. പാർവതി, ഗൗതം ഗോവിന്ദ്, മീര ദിലീപ്, നന്ദന ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.