വിവാഹ ആഭാസങ്ങൾക്കെതിരെ തലശ്ശേരി മുസ്‍ലിം ജമാഅത്ത്

തലശ്ശേരി: വിവാഹ ആഭാസങ്ങൾക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തലശ്ശേരി സംയുക്ത മുസ്‌ലിം ജമാഅത്ത് തീരുമാനിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം പള്ളികളിൽ ഖത്തീബുമാർ ബോധവത്കരണം നടത്തും. നിക്കാഹ് ഫോറം നൽകുന്ന ഘട്ടത്തിൽ തന്നെ ബന്ധപ്പെട്ടവർക്ക് പ്രത്യേക നിർദേശങ്ങൾ അടങ്ങിയ മാതൃക പെരുമാറ്റ സംഹിത നൽകാനും യോഗം തീരുമാനിച്ചു. മാർച്ച് രണ്ടാം വാരം തലശ്ശേരി നഗരസഭ പരിധിയിലെ 51 പള്ളി കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ഖത്തീബ് എന്നിവരെ പങ്കെടുപ്പിച്ചു മഹല്ല് ശാക്തീകരണ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ, എം. ഫൈസൽ ഹാജി, എ.കെ. ആബൂട്ടി ഹാജി, കെ.പി. നജീബ്, വി.കെ. ജവാദ് അഹമ്മദ്, സി.കെ.പി. അബ്ദുറഹ്മാൻ കേയി, പി. സമീർ, സി. ഹാരിസ് ഹാജി, അഡ്വ. കെ.എ. ലത്തീഫ്, എ.കെ. മുസമ്മിൽ, കെ.പി. നിസാർ, സി.കെ.പി. റയീസ്, കെ.പി. ഉമ്മർകുട്ടി, പി.എ. അബ്ദുൽ മന്നാൻ, സി. ഇഖ്ബാൽ, പി. ഇർഷാദ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.