കരിവെള്ളൂർ: പയ്യന്നൂർ നെസ്റ്റ് കോളജ് കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റിനെക്കുറിച്ച് . കോളജ് ചെയർമാനും കണ്ണൂർ സർവകലാശാല സെനറ്റ് അംഗവുമായ എം.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി. വിജയൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയുമായ ഡോ. എ. അശോകൻ പ്രബന്ധം അവതരിപ്പിച്ചു. ഒ.വി. ആശ, ഹാഷിർ ഹുസൈൻ, എ. ലിജിത് എന്നിവർ സംസാരിച്ചു. വി.വി. മീര സ്വാഗതവും കെ. മുസമ്മിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.