ഏരുവേശ്ശി-ചുണ്ടക്കുന്ന് റോഡിന് ശാപമോക്ഷം

ശ്രീകണ്ഠപുരം: വർഷങ്ങൾ പഴക്കമുള്ള ഏരുവേശ്ശി - ചുണ്ടക്കുന്ന് റോഡിന് ഒടുവിൽ ശാപമോക്ഷം. 1.6 കി.മീ വരുന്ന റോഡാണ് വികസിപ്പിക്കുന്നത്. ജില്ല പഞ്ചായത്തിന്‍റെ 15 ലക്ഷവും ഏരുവേശ്ശി പഞ്ചായത്തിന്‍റെ ഏഴ് ലക്ഷവും ചേർത്ത് 22 ലക്ഷം ചെലവിലാണ് റോഡു പണി നടത്തുന്നത്. 20 വർഷം മുമ്പാണ് റോഡു പണി നടത്തിയത്. വീതിക്കുറവും വളവും കയറ്റവും റോഡിൽ ഗതാഗതം ദുരിതമാക്കിയിരുന്നു. പലയിടത്തും ടാറിങ്ങും ഇളകിയതോടെ അപകടം പതിവായി. ഏരുവേശ്ശി പഞ്ചായത്തംഗം മധു തൊട്ടിയിലി​ന്‍റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് റോഡ് വികസനം യാഥാർഥ്യമായത്​. ഏരുവേശ്ശി മുതൽ റോഡിന്‍റെ ഇരുവശങ്ങളിലും യന്ത്രമുപയോഗിച്ചുള്ള വീതി കൂട്ടൽ പ്രവൃത്തിയാണ് നടക്കുന്നത്. കൂട്ടുംമുഖം, ചുണ്ടക്കുന്ന് ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ ഏരുവേശ്ശിയിലേക്കെത്താനാവുന്ന റോഡാണ് വികസിക്കുന്നത്. വീതി കൂട്ടി ടാറിങ്​ നടത്തുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.