തലശ്ശേരി: വിവാഹാഭാസത്തിനെതിരെ വടക്കുമ്പാട് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിലാണ് വടക്കുമ്പാട് എസ്.എൻ പുരം ശ്രീനാരായണ വായനശാലയിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. സി.പി.എം നേതാവ് കാരായി രാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് മാറോളി മുഖ്യാതിഥിയായി. ജില്ല ജോ. സെക്രട്ടറി വി.കെ. പ്രകാശിനി, സി.പി.ഐ നേതാവ് അഡ്വ. എം.എസ്. നിഷാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. സനീഷ് എന്നിവർ സംസാരിച്ചു. നേതൃസമിതി കൺവീനർ പി.ആർ. വസന്തകുമാർ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. വായനശാല സെക്രട്ടറി രമേശൻ പനോളി സ്വാഗതവും പ്രസിഡന്‍റ് പനോളി ആണ്ടി നന്ദിയും പറഞ്ഞു. പഴയ കാലത്തെ കല്യാണ വീടുകളിൽ നിലനിന്ന സ്ത്രീകൾ അവതരിപ്പിച്ച കല്യാണപ്പാട്ടും ശ്രദ്ധേയമായി. വേദിക്കരികിലായി നാട്ടിയ കൂറ്റൻ വിവാഹാഭാസക്കോലം നിർമാണത്തിൽ എല്ലാവരും പങ്കാളികളായി. പി.ടി. കുഞ്ഞിക്കണ്ണൻ കോലത്തിന് തീ കൊളുത്തി. -------------- പടം...... വിവാഹാഭാസങ്ങൾക്കെതിരെ വടക്കുമ്പാട് നടന്ന ബഹുജന കൂട്ടായ്മ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.