ചൊക്ലി: സഹജീവി സ്നേഹത്തിനു മുന്നിൽ ജാതി, മത, രാഷ്ട്രീയങ്ങൾക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കി ഒരുനാട് മുഴുവൻ ഒറ്റക്കെട്ടായി നിന്നു. രക്താർബുദ ചികിത്സക്ക് പ്രയാസപ്പെടുന്ന ഈസ്റ്റ് പള്ളൂരിലെ അവറോത്ത് സ്കൂളിനു സമീപത്തെ നഫീസയുടെ ചികിത്സ ചെലവിന് തെല്ലൊരു ആശ്വാസമേകാനാണ് മേനപ്രം കുറ്റിയിൽ പീടികയിലെ വീ വൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ഇവർക്ക് പിന്നിൽ പ്രവാസി കൂട്ടായ്മകൾ ഉൾപ്പെടെ നാട് പൂർണമായെത്തി. ബിരിയാണി ഒരുക്കുന്നതിലും വിതരണത്തിലും കക്ഷിഭേദമന്യേ മുഴുവൻ പേരും പങ്കാളികളായി. ഒരുകോടിയോളം രൂപ ചെലവ് വരുന്ന ചികിത്സയാണ് ആവശ്യമുള്ളത്. നഫീസയെ ചികിത്സാർഥം പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാഹി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി നിരവധി പേർ ബിരിയാണി ചലഞ്ചിൽ പങ്കെടുത്തു. ചൊക്ലി പഞ്ചായത്തംഗം കെ.പി. ഷിനോജ്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ വി. ഉദയൻ മാസ്റ്റർ, ഷാനിദ് മേക്കുന്ന്, ഇർഫാനി ഉസ്താദ്, അനീസ്, ഷാനി, ടി.പി. അബൂബക്കർ, നജീബ് മേക്കുന്ന്, മുസ്തഫ എടത്തികണ്ടി, ഉബൈദ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. വീ വൺ ക്ലബ് പ്രസിഡൻറ് സുഫാദ് കുറ്റിയിൽ ഖത്തർ, സെക്രട്ടറി റൈഹാൻ സംസം, വി.പി. നജീബ്, ഷാനിദ് കുറ്റിയിൽ, അനീസ് മുഹമ്മദ്, അർഷാദ് മൊട്ടത്ത്, റഹീസ് കൊട്ടാറത്ത്, സിറാജ് തവക്കൽ, സഫ്വാൻ കരിന്തോൾ, മുഹമ്മദലി, ഫൈസൽ കൂടത്തിൽ, റയീസ് സംസം എന്നിവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി. ബിരിയാണി ചലഞ്ച് വിജയിക്കാനായും വിതരണത്തിനുമായി രൂപവത്കരിച്ച ഹെൽപ് ഡെസ്കിന് സ്മിജേഷ്, സജീഷൻ, നിഷാം, സഫ്തർ, ഫൈസൽ, ജെ.പി. സിറാജ്, പി. ഇഖ്ബാൽ, സി. ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.