വൃക്കരോഗിയായ യുവാവിന് സഹപാഠികളുടെ കൈത്താങ്ങ്

തലശ്ശേരി: സഹപാഠിയുടെ രോഗ ചികിത്സക്കായി പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കൈത്താങ്ങ്. തലശ്ശേരി ബി.ഇ.എം.പി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ ഹാർട്ട് ബീറ്റ്സാണ് രോഗശയ്യയിലായ സഹപാഠിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ കൈകോർത്ത് സഹായം സ്വരൂപിക്കുന്നത്. വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മ വൃക്കകൾ തകരാറിലായ സഹപാഠി മഹേഷിന്‍റെ ചികിത്സ സഹായമാണ് ഇപ്പോൾ സ്വരൂപിക്കുന്നത്. ഒരുവർഷം മുമ്പ് രൂപത്കരിച്ച കൂട്ടായ്മയുടെ പ്രസിഡന്റ് സലീം പാലിക്കണ്ടി മസ്കത്തിലേക്ക് യാത്ര തിരിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിലാണ് ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുന്നതിന് തുടക്കമിട്ടത്. ഖാദി ബോർഡ് ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സലീം പാലിക്കണ്ടിയെ മുനീസ് അറയിലകത്ത് ആദരിച്ചു. മുഹമ്മദ് മുസ്തഫ ധർമടം ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി അബ്ദുൽ റസാഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാധ്യമ പ്രവർത്തകൻ പി.എം. അഷ്റഫ് മുഖ്യാതിഥിയായി. മഹേഷ് ചികിത്സ സഹായഫണ്ട് ഉദ്ഘാടനം മുഹമ്മദ് മുസ്തഫയിൽ നിന്ന്​ സ്വീകരിച്ച് നിർവഹിച്ചു. നൗഫൽ കോറോത്ത്, പ്രസീൽ കുമാർ, പിണറായി എ.എസ്.ഐ സുനിൽ കുമാർ, രാജേഷ് തൃശൂർ, ജവാദ്, സിദ്ദീഖ് ചെറുവക്കര, ശ്രീപാൽ, റഹൂഫ് നാലകത്ത്, നൗഷാദ് ബംഗ്ല തുടങ്ങിയവർ സംസാരിച്ചു. തഹസിൽദാർ പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മാന വിതരണവുമുണ്ടായി. ------------------- പടം .......ഹാർട്ട് ബീറ്റ്സ് യാത്രയയപ്പ് സംഗമത്തിൽ തഹസിൽദാർ പ്രശാന്ത് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.