സേലം രക്തസാക്ഷി അനുസ്മരണം

സേലം രക്തസാക്ഷി അനുസ്മരണംകർഷക സംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേലം രക്തസാക്ഷി അനുസ്മരണം കെ.സി. മനോജ് ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്ഠപുരം: സി.പി.എം ശ്രീകണ്ഠപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേലം രക്തസാക്ഷി ദിന അനുസ്മരണം നടത്തി. സേലം രക്തസാക്ഷി കാഞ്ഞിലേരിയിലെ ഒ.പി. അനന്തന്‍റെ സ്മൃതികുടീരത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എം.സി. രാഘവൻ പതാക ഉയർത്തി. വി.സി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ. സജീവൻ സംസാരിച്ചു. കർഷക സംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേലം രക്തസാക്ഷി അനുസ്മരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.സി. മനോജ് ഉദ്ഘാടനം ചെയ്തു. കെ.പി. രമണി അധ്യക്ഷതവഹിച്ചു. മലപ്പട്ടം പ്രഭാകരൻ, എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. കാവുമ്പായി തളിയൻ രാമൻ നമ്പ്യാർ പൊതുജന വായനശാലയിൽ സേലം രക്തസാക്ഷി തളിയൻ രാമൻ നമ്പ്യാരെ അനുസ്മരിച്ചു. വാർഡ് കൗൺസിലർ ഇ.വി. തങ്കമണി ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. എ. രാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ. പ്രഭാകരൻ, കെ.പി. അശോകൻ, ഇ.വി. പത്മാവതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.