റോഡ് പ്രവൃത്തി വേഗത്തിലാക്കാൻ തീരുമാനംphoto പി.വൈ.ആർ റോഡ്:: പയ്യന്നൂർ മണ്ഡലത്തിലെ റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ സംസാരിക്കുന്നുപയ്യന്നൂർ: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന സ്വാമിമുക്ക് -പെരളം -വെള്ളൂർ, അന്നൂർ -കണിയേരി റോഡുകളുടെ നവീകരണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് റോഡ് പ്രവൃത്തി ഇഴയുന്നതിനെതിരെ എം.എൽ.എ പ്രതിഷേധമറിയിച്ചത്. പ്രവൃത്തി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തത് കരാറുകാരൻെറ അനാസ്ഥ കാരണമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. തിങ്കളാഴ്ച രണ്ട് റോഡിലെയും പ്രവൃത്തി പുനരാരംഭിക്കാനും മാർച്ച് അഞ്ചുമുതൽ സ്വാമിമുക്ക് -വെള്ളൂർ റോഡിൽ ബാക്കി വരുന്ന ഭാഗത്ത് ടാറിങ് തുടങ്ങാനും 31നുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനും തീരുമാനമായി. അന്നൂർ -കണിയേരി റോഡിൽ തിങ്കളാഴ്ച മുതൽ കലുങ്ക് പണി ആരംഭിക്കും. ഉദ്യോഗസ്ഥർ പരിശോധിച്ച് ആവശ്യമായ സ്ഥലം ലഭ്യമാകുന്ന ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കാനും ടാറിങ് ഉൾപ്പെടെ പ്രവൃത്തികൾ ഏപ്രിലോടെ തീർക്കാനും തീരുമാനിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, നഗരസഭ സ്ഥിരംസമിതി ചെയർമാൻമാരായ ടി. വിശ്വനാഥൻ, പി.വി. സജിത, ജില്ല പഞ്ചായത്തംഗം എം. രാഘവൻ, കരിവെള്ളൂർ -പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഗോപാലൻ, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ-ഇൻ ചാർജ് വി.പി. സജിത്ത്കുമാർ, കരാറുകാരൻ അബ്ദുൽ ബഷീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.