കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ തോടുകൾ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനു മുന്നോടിയായി ശുചീകരിക്കും. തോട് സംരക്ഷണത്തിനായി പഞ്ചായത്തുതല യോഗം ചേരാൻ കെ.വി സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കുടുംബശ്രീ, തൊഴിലുറപ്പ് സ്ത്രീകൾ, സന്നദ്ധസംഘടനകൾ, യുവജന സംഘടനകൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവരുടെ സഹായത്തോടെയായിരിക്കും തോട് ശുചീകരണം. മണ്ഡലത്തിലെ ശുചീകരിക്കേണ്ട തോടുകൾ യോഗത്തിൽ തീരുമാനിച്ചു. ആദ്യശുചീകരണം അഴീക്കോട്, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മുണ്ടോൻവയലിൽ നടക്കും. ചളിനീക്കലാണ് ആദ്യം നടക്കുക. ഇതുസംബന്ധിച്ച് അടിയന്തരമായി സംയുക്തയോഗം ചേരാൻ മൂന്നു പഞ്ചായത്ത് പ്രസിഡന്റുമാർക്കും എം.എൽ.എ നിർദേശം നൽകി. മാർച്ചോടെ എല്ലാ തോടുകളും ശുചീകരിക്കും. രണ്ടാംഘട്ടത്തിൽ ഭിത്തികെട്ടൽ പ്രവൃത്തി നടക്കും. ഭിത്തികെട്ടി സംരക്ഷിക്കാനുള്ള പദ്ധതി എം.എൽ.എയുടെ നേതൃത്വത്തിൽ തയാറാക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജീഷ് (അഴീക്കോട്), പി. ശ്രുതി (ചിറക്കൽ), സുശീല (പാപ്പിനിശ്ശേരി), കെ. രമേശൻ (നാറാത്ത്), പി.പി. ഷമീമ (വളപട്ടണം), പഞ്ചായത്ത് എൻജിനീയർമാർ, തൊഴിലുറപ്പ് എൻജിനീയർമാർ, സി.ഡി.എസ് ചെയർപേഴ്‌സന്മാർ, യൂത്ത് കോഓഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.