എം.എസ്.എഫ് പ്രതിഷേധ വലയം

ഇരിട്ടി: കർണാടകയിലെ കാമ്പസുകളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ എം.എസ്.എഫ് എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ വലയം തീർത്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.പി. റംഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആഷിഫ് അടക്കത്തോട്, യൂനിറ്റ് ഭാരവാഹികളായ നിഹാൽ, സജാസ്, അസറുദ്ദീൻ, അഫ്നാസ്, സമദ്, ഫാത്തിമ, സഫ, അഫ്ന, സുആദ, ഹസീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.