ഉല്ലാസഗണിതം പരിശീലനം

പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ലയിലെ കരിയാട് ന്യൂ മുസ്‌ലിം എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഉല്ലാസഗണിതം ശിൽപശാല സംഘടിപ്പിച്ചു. ഗണിതവിഷയത്തിൽ വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുക, ഒപ്പം ചേർത്തുനിർത്തി പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ്​ സമഗ്രശിക്ഷ കേരള വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കായി പരിശീലനം നൽകുന്നത്. ചൊക്ലി ബി.ആർ.സിയിലെ ബി.പി.സി സുനിൽബാൽ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ പി. മനോഹരൻ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്‍റ്​ സുബിന അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് സീമമാലിനി, വി. പ്രദീപ്കുമാർ, മനീഷ്​, മഞ്ജുഷ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം. പത്മജ സ്വാഗതവും മുഹമ്മദ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. കെ. ധന്യ പരിശീലനത്തിന് നേതൃത്വത്തിന് നൽകി. തുടർന്ന് കുട്ടികൾക്കുള്ള ഉല്ലാസഗണിത കിറ്റ് വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.