Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 11:58 PM GMT Updated On
date_range 9 Feb 2022 11:58 PM GMTഉല്ലാസഗണിതം പരിശീലനം
text_fieldsbookmark_border
പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ലയിലെ കരിയാട് ന്യൂ മുസ്‌ലിം എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഉല്ലാസഗണിതം ശിൽപശാല സംഘടിപ്പിച്ചു. ഗണിതവിഷയത്തിൽ വിദ്യാർഥികളെ കൂടുതൽ ആകർഷിക്കുക, ഒപ്പം ചേർത്തുനിർത്തി പരിശീലിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമഗ്രശിക്ഷ കേരള വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കായി പരിശീലനം നൽകുന്നത്. ചൊക്ലി ബി.ആർ.സിയിലെ ബി.പി.സി സുനിൽബാൽ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ പി. മനോഹരൻ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്‍റ് സുബിന അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് സീമമാലിനി, വി. പ്രദീപ്കുമാർ, മനീഷ്, മഞ്ജുഷ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം. പത്മജ സ്വാഗതവും മുഹമ്മദ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. കെ. ധന്യ പരിശീലനത്തിന് നേതൃത്വത്തിന് നൽകി. തുടർന്ന് കുട്ടികൾക്കുള്ള ഉല്ലാസഗണിത കിറ്റ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story