തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയ നിലയിൽ

തലശ്ശേരി: ന്യൂ മാഹി -ചൊക്ലി പഞ്ചായത്ത് അതിർത്തിയിൽ നിർമാണത്തിലിരിക്കുന്ന മാഹി ബൈപാസ് പാലത്തിനടിയിൽ പാത്തിക്കൽ ഭാഗത്തെ കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടം സ്വകാര്യ വ്യക്തികൾ നശിപ്പിച്ച് പ്ലോട്ടുകളായി തിരിച്ചതായി ആരോപണം. ഉദ്യോഗസ്ഥ -രാഷ്ട്രീയ -കരാറുകാരുടെ അവിഹിത ബന്ധത്തിലൂടെയല്ലാതെ നികത്തൽ സാധ്യമാവില്ലെന്ന്​ മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ജനശ്രദ്ധ പതിയാത്ത ഇടങ്ങളിൽ ലോക്‌ഡൗൺ കാലത്താണ് കൈയേറ്റം നടന്നതെന്നാണ് ആക്ഷേപം. മാഹി ബൈപാസ് പാലം തന്നെ പണിതത് ഒരു കിലോമീറ്ററോളം നീളത്തിലും 50 -60 മീറ്ററോളം വീതിയിലും കണ്ടൽക്കാടുകൾ മണ്ണിട്ട് നികത്തിയാണ്. മങ്ങാട്ട് വയലിലെ തോട് നശിച്ചത് സന്ദർശിക്കാൻപോയ പ്രവർത്തകർ തോട് നികത്തിയത് അന്വേഷിച്ച് ചെന്നപ്പോഴാണ്​ പാത്തിക്കലില്‍ കണ്ടൽക്കാടുകൾ നശിപ്പിച്ചത് ശ്രദ്ധയിൽപെട്ടത്. സംഘത്തില്‍ സി.കെ. രാജലക്ഷ്മി, എൻ.വി. അജയകുമാർ, ഷൗക്കത്ത് അലി എരോത്ത് എന്നിവർ ഉണ്ടായിരുന്നു. -------------------------------- പടം ...... പാത്തിക്കൽ ഭാഗത്തെ കണ്ടൽക്കാട് നിറഞ്ഞ തണ്ണീർത്തടം മണ്ണിട്ട് നികത്തിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.