അപകട ഭീഷണിയായി ബസ് കാത്തിരിപ്പുകേന്ദ്രം

ഇരിട്ടി: ഏതുനിമിഷവും തകർന്നുവീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ഭീഷണിയാകുന്നു. തില്ലങ്കേരി -ശിവപുരം റോഡിൽ കാഞ്ഞിരാടിൽ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണ് ബസിടിച്ച് തകർന്നതിനെ തുടർന്ന് അപകട ഭീഷണി ഉയർത്തുന്നത്. തില്ലങ്കേരി കാഞ്ഞിരാടിൽ രണ്ടുവർഷത്തിലേറെയായി ബസ് കാത്തിരിപ്പുകേന്ദ്രം ഈ അവസ്ഥയിലായിട്ട്​. ടൂറിസ്റ്റ് ബസിടിച്ചാണ് ബസ്​ കാത്തിരിപ്പുകേന്ദ്രം തകർന്നത്. ഒരു ഭാഗത്തെ കോൺക്രീറ്റ്​​ ഉൾപ്പെടെ തകർന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായ ബസ് കാത്തിരിപ്പുകേന്ദ്രം ഉടൻ പൊളിച്ച് പുതിയ കേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.