'യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതം'ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് നഴ്സിന്റെ നിയമനം സംബന്ധിച്ചും പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കുവേണ്ടി വാടകയ്ക്കെടുത്ത വാഹനത്തെയും ഡ്രൈവറെയും സംബന്ധിച്ചും യു.ഡി.എഫ് ഉയർത്തിയ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയിത്തു പറഞ്ഞു.യു.ഡി.എഫ് അംഗങ്ങൾ വസ്തുതാവിരുദ്ധ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഭരണസമിതി യോഗം ഒരു മണിക്കൂറോളം തടസ്സപ്പെടുത്തിയ യു.ഡി.എഫ് അംഗങ്ങളുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. മിനിറ്റ്സ് തിരുത്തിയതായ ആരോപണവും അടിസ്ഥാനരഹിതമാണ്. സർക്കാർ സംബന്ധമായ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളിലും കത്തുകളിലും അജണ്ടയിലുൾപ്പെടുത്താതെ തീരുമാനമെടുക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ. ഷീജ മണിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.