തളിപ്പറമ്പ്: നഗരസഭക്കുള്ള പദ്ധതി വിഹിതം സർക്കാർ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം. യു.ഡി.എഫ് കൗൺസിലർമാർ തളിപ്പറമ്പ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിലാണ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നഗരസഭ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ടൗൺ സ്ക്വയറിന് മുന്നിൽ സമാപിച്ചു. പദ്ധതി വിഹിതത്തിൽ ഒരുകോടി രൂപയാണ് വെട്ടിക്കുറച്ചത്. പുതിയ വർഷത്തേക്കുള്ള പദ്ധതി തയാറാക്കൽ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കുന്നതിനിടെയാണ് തുക വെട്ടിക്കുറച്ചത്. പ്രകടനത്തിനുശേഷം നടന്ന പ്രതിഷേധയോഗം ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.