തലശ്ശേരി: മലബാറിന്‍റെ വികസനത്തിന് തലശ്ശേരി അതിരൂപതക്ക് വലിയ പങ്കുണ്ടെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. നിയുക്ത തലശ്ശേരി ആർച് ബിഷപ് മാർ. ജോസഫ് പാംപ്ലാനിക്ക് ആശംസ നേരാൻ തലശ്ശേരി ബിഷപ്സ് ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. കർഷക പ്രശ്നങ്ങളിൽ ഏറെ താൽപര്യം കാണിക്കുന്ന ബിഷപ്പുമായി ബന്ധപ്പെടുന്നതിൽ ജനപ്രതിനിധി എന്ന നിലയിൽ സന്തോഷമുണ്ട്. തലശ്ശേരി -മൈസൂരു റെയിൽപാതയുടെ കാര്യത്തിൽ സ്ഥിരമായി ഇടപെടുന്നുണ്ട്. മാനന്തവാടി വഴിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ലോക്സഭയിൽ വിഷയമുന്നയിച്ച് നടത്തിയ ചർച്ചയിൽ കേന്ദ്ര സർക്കാറും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോവിഡ് പ്രവർത്തനത്തിൽ സംസ്ഥാന സർക്കാറിന് ഏകോപനമില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുവേണ്ടി കോവിഡ് കണക്ക് കുറച്ചുകാണിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. രവീന്ദ്രൻ പട്ടയം കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. കർഷകരെ പെരുവഴിയിൽ ഇറക്കിവിടരുതെന്നും എം.പി പറഞ്ഞു. വി.എ. നാരായണൻ, സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ എന്നിവരും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.