പള്ളിയറ ശ്രീധരന് ആദരം

തലശ്ശേരി: ബാലസാഹിത്യ പുരസ്കാരജേതാവും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരനെ ധർമടം ഗവ. മാപ്പിള ജൂനിയർ ബേസിക് സ്കൂളി​ന്‍റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പാലയാട് ഡയറ്റ് ലെക്ചറർ ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ഗണിത മഹോത്സവ ഭാഗമായി പഞ്ചായത്ത്തല എൽ.പി വിഭാഗം വിദ്യാർഥികൾക്കുള്ള ഗണിത മാഗസിൻ നിർമാണ മത്സരത്തിലെ വിജയികളായ സ്കൂളുകൾക്ക് ട്രോഫി വിതരണവും സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സമ്മാനദാനവും തലശ്ശേരി സൗത്ത് ബി.പി.സി പി. ശ്രീരഞ്ജ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.പി. സഹന അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ കെ. വിജയൻ, സീനിയർ അസിസ്റ്റന്‍റ് കെ.പി. പ്രീത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ.പി. മൊയ്തു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ. സീമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.