കൂത്തുപറമ്പ്: ഭർത്താവിനെത്തേടി കുഴിയിൽപീടികയിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിക്ക് പൊലീസ് തുണയായി. അഹമ്മദ്നഗർ സ്വദേശിനിയായ 30കാരിയാണ് രണ്ട് കുട്ടികളോടൊപ്പം നാടുവിട്ട് കുഴിയിൽപീടികയിലെത്തിയത്. ഭർത്താവിനെ പല സ്ഥലങ്ങളിൽ അന്വേഷിച്ച ശേഷം കഴിഞ്ഞ ദിവസം ഇവർ കുഴിയിൽപീടികയിലെത്തുകയായിരുന്നു. എന്നാൽ ഭർത്താവിനെ കണ്ടെത്താനായില്ല. ഭാഷയറിയാത്ത യുവതിയെയും കുഞ്ഞുങ്ങളെയും കണ്ട നാട്ടുകാർ പിണറായി പൊലീസിൽ വിവരമറിയിച്ചു. പിണറായി എസ്.ഐ പി.സി. വിനോദ്, എ.എസ്.ഐ സി.കെ. ഷൈലജ എന്നിവർ ചേർന്ന് യുവതിയോട് വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് വുമൺ പ്രൊട്ടക്ഷൻ ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. വുമൺ പ്രൊട്ടക്ഷൻ ഓഫിസർ പി. സുലജയുടെ നിർദേശപ്രകാരം യുവതിയെയും മക്കളെയും രണ്ട് ദിവസത്തേക്ക് കൂത്തുപറമ്പ് സഖി വൺ സ്റ്റോപ് സെന്‍ററിൽ താമസിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.