തലശ്ശേരി: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുഴുവൻ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയനം പൂർത്തീകരിക്കുമ്പോൾ ഓഫിസ് പ്രവർത്തനത്തിന് ആവശ്യമായ അനധ്യാപക തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും എം.എൽ.എ നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് ഇ.എം. ഹരി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്‍റ് എ. രാജേഷ് കുമാർ, കെ.എൻ.ടി.ഇ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സത്യാനന്ദൻ, ജതീന്ദ്രൻ കുന്നോത്ത് എന്നിവർ പ്രഭാഷണം നടത്തി. ആദ്യകാല നേതാക്കളെ സി.എസ്.ഐ അസി.മാനേജർ സൺഷൈൻ ആദരിച്ചു. നഗരസഭാംഗം ഫൈസൽ പുനത്തിൽ, നാപിയർ തിയോഡർ, കെ.പി. വിനോദൻ, അശ്വിൻ കുമാർ, ജെ. ലീജ, കലിക്കോടൻ രാജേഷ്, രാജു ജോസഫ്, വി. പ്രദീഷ്, കെ. രാജൻ, ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഇ. മനോഹരൻ സ്വാഗതവും എ.കെ. ഷിജു നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സെമിനാർ തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക ഉദ്ഘാടനം ചെയ്തു. ടി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. സന്തോഷ് അധ്യക്ഷത വഹിച്ചു. എൻ.സി.ടി. ഗോപീകൃഷ്ണൻ സ്വാഗതവും കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.