വനിത ലീഗ്​ പ്രവർത്തക സംഗമം

കണ്ണൂർ: കണ്ണൂർ മണ്ഡലം വനിത ലീഗ് സിറ്റിയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ജില്ല ജനറൽ സെക്രട്ടറി പി.പി. സാജിത ടീച്ചർ ഉദ്​ഘാടനം ചെയ്​തു. മണ്ഡലം വനിത ലീഗ് പ്രസിഡൻറ്​ റഷീദ മഹലിൽ അധ്യക്ഷത വഹിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് വട്ടപ്പൊയിൽ, സി. സമീർ, പി.സി. അഹമ്മദ് കുട്ടി, കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, സ്​ഥിരം സമിതി ചെയർപേഴ്​സൻ ഷമീമ ടീച്ചർ, ഇ. സറീന, സി. എറമുള്ളാൻ, കോളേക്കര മുസ്​തഫ, പി.സി. അമീനുല്ല, പി.കെ. റിയാസ്, കെ.പി. ഇസ്​മായിൽ ഹാജി, പി. മുഹമ്മദ്‌ അലി, പി. കബീർ, മഷ്ഹൂദ് ചീനി, എം.കെ.പി. മുഹമ്മദ്‌, റാഷിദ്‌ തായത്തെരു, വി.വി. മുംതാസ് ടീച്ചർ, ആരിഫ ഏഴര, ഫിറോസ ഹാഷിം, എം. ശബ്​നം, സമീറ ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. കൗലത്ത് സ്വാഗതവും മുനീറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.