ധർണ നടത്തി

ധർണ നടത്തിപേരാവൂർ: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷ​ൻെറ ആഭിമുഖ്യത്തിൽ പേരാവൂർ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് ധർണ നടത്തി. കേന്ദ്രസർക്കാറി​ൻെറ ജനവിരുദ്ധനയങ്ങളെ ചെറുക്കുക, നവകേരള സൃഷ്​ടിക്കായി സിവിൽ സർവിസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക, പി.എഫ്.ആർ.ഡി.എ നിയമനം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻപദ്ധതി പുനഃപരിശോധന സമിതി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല കമ്മിറ്റി അംഗം വി.പി. ബാബുരാജൻ ഉദ്‌ഘാടനം നടത്തി. ഏരിയ കമ്മിറ്റി അംഗം സത്യൻ അധ്യക്ഷനായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.