സിമൻറ്​, കമ്പിവില വർധനക്കെതിരെ കരാറുകാർ പ്രക്ഷോഭത്തിന്

സിമൻറ്​, കമ്പിവില വർധനക്കെതിരെ കരാറുകാർ പ്രക്ഷോഭത്തിന്​ കണ്ണൂർ: സിമൻറ്​, കമ്പി തുടങ്ങിയ നിർമാണസാമഗ്രികളുടെ വില വർധനക്കെതിരെ പ്രൈവറ്റ്​ ബിൽഡിങ്​​ കോൺട്രാക്​ടേഴ്​സ്​ അസോസിയേഷൻ സമരത്തിന്​. കോവിഡ്​ കാലമായിട്ടും നിർമാണ സാമഗ്രികൾക്ക്​ കുത്തനെ വിലകൂട്ടുകയാണ്​. സിമൻറിന്​ 100 ​രൂപയിലേറെയും കമ്പിക്ക്​ 10 രൂപയിലേറെയുമാണ്​ വർധിച്ചത്​. വയറിങ്​​, പ്ലംബിങ്​​ സാമ​്രഗികളുടെ വിലയും കൂടിക്കൊണ്ടിരിക്കുന്നു. നിർമാണ ചെലവ്​ 30 ശതമാനമാണ്​ ഒരു വർഷം കൊണ്ട്​ വർധിച്ചത്​്​. ഒരു വീട്​ വെക്കാനാഗ്രഹിക്കുന്ന സാധാരണക്കാര​ൻെറ നടുവൊടിയുന്ന സാഹചര്യമാണുള്ളത്​. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട്​ ബുധനാഴ്​ച കണ്ണൂർ കലക്​ടറേറ്റിലേക്ക്​ മാർച്ച്​ നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്​ഥാന പ്രസിഡൻറ്​ ടി. മനോഹരൻ, ജില്ല പ്രസിഡൻറ്​ സി. മോഹനൻ, സെക്രട്ടറി കെ. ചന്ദ്രൻ, സി.പി. രാജൻ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.