കെ.റെയിൽ പദ്ധതിക്കെതിരെ ജനകീയ സമരംപഴയങ്ങാടി: ജനങ്ങളെ കുടിയൊഴിപ്പിക്കുകയും പരിസ്ഥിതിയെ തകർക്കുകയും കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാടായിപ്പാറയിൽ യോഗം ചേർന്നു.സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ടി. ഇസ്മായിൽ യോഗം ഉദ്ഘാടനം ചെയ്തു. ട്രൈബ്യൂണലിൻെറയും ഹൈകോടതിയുടെയും വിധികൾ മാനിക്കാതെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. നിയമസഭയിൽ ചർച്ച ചെയ്യുകയോ ഡി.പി.ആർ പ്രസിദ്ധീകരിക്കുകയോ ചെയ്യാതെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിൻെറ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ബോധവത്കരണം നടത്തുന്നത്. സെപ്റ്റംബർ 17ന് വൈകീട്ട് നാലിന് പഴയങ്ങാടിയിൽ യോഗം ചേരുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.പി.പി. കൃഷ്ണൻ മാസ്റ്റർ, കെ.പി. ചന്ദ്രാംഗദൻ, സഹീദ് കായിക്കാരൻ എന്നിവർ രക്ഷാധികാരികളായും എ.പി. ബദറുദ്ദീൻ ചെയർമാനായും അഡ്വ. പി.സി. വിവേക് കൺവീനറുമായി 15 അംഗ അഡ്ഹോക് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.കെ.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ മാസ്റ്റർ, പി.വി. അബ്ദുല്ല, എസ്.യു. റഫീക്ക്, എ.വി. സനൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.