Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.റെയിൽ...

കെ.റെയിൽ പദ്ധതിക്കെതിരെ ജനകീയ സമരം

text_fields
bookmark_border
കെ.റെയിൽ പദ്ധതിക്കെതിരെ ജനകീയ സമരംപഴയങ്ങാടി: ജനങ്ങളെ കുടിയൊഴിപ്പിക്കുകയും പരിസ്ഥിതിയെ തകർക്കുകയും കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാടായിപ്പാറയിൽ യോഗം ചേർന്നു.സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ടി. ഇസ്​മായിൽ യോഗം ഉദ്​ഘാടനം ചെയ്​തു. ട്രൈബ്യൂണലി​ൻെറയും ഹൈകോടതിയുടെയും വിധികൾ മാനിക്കാതെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം ചെറുക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. നിയമസഭയിൽ ചർച്ച ചെയ്യുകയോ ഡി.പി.ആർ പ്രസിദ്ധീകരിക്കുകയോ ചെയ്യാതെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തി​ൻെറ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ബോധവത്​കരണം നടത്തുന്നത്​. സെപ്​റ്റംബർ 17ന് വൈകീട്ട്​ നാലിന്​ പഴയങ്ങാടിയിൽ യോഗം ചേരുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.പി.പി. കൃഷ്​ണൻ മാസ്​റ്റർ, കെ.പി. ചന്ദ്രാംഗദൻ, സഹീദ് കായിക്കാരൻ എന്നിവർ രക്ഷാധികാരികളായും എ.പി. ബദറുദ്ദീൻ ചെയർമാനായും അഡ്വ. പി.സി. വിവേക് കൺവീനറുമായി 15 അംഗ അഡ്ഹോക് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.കെ.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്​ണൻ മാസ്​റ്റർ, പി.വി. അബ്​ദുല്ല, എസ്.യു. റഫീക്ക്, എ.വി. സനൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story