മാലിന്യം തള്ളലും തെരുവ് കച്ചവടവും; പിടിമുറുക്കി കോർപറേഷൻ

മാലിന്യം തള്ളലും തെരുവ് കച്ചവടവും; പിടിമുറുക്കി കോർപറേഷൻരാത്രികാല പരിശോധനകൾക്കായി വിവിധ സ്​ക്വാഡുകൾ രൂപവത്​കരിച്ചുകണ്ണൂർ: സമ്പൂർണ മാലിന്യമുക്ത നഗരമാക്കി മാറ്റുന്നതി​ൻെറ ഭാഗമായി, പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ കോർപറേഷൻ.മാലിന്യം റോഡരികിലും ജലാശയങ്ങളിലും ഒഴിഞ്ഞപറമ്പുകളിലും മറ്റു പൊതുവിടങ്ങളിലും രാത്രിയിൽ തള്ളുന്നത് വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന്​ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.ടൗണിലെ വിവിധ ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ നിന്നും മറ്റ് താമസസ്ഥലങ്ങളിൽ നിന്നും ചില സർക്കാർ ഓഫിസുകളിൽ നിന്നും ജൈവ, അജൈവ മാലിന്യം കൂട്ടിക്കലർത്തി വലിച്ചെറിയുന്നത് പൂർണമായും ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. മാലിന്യം കത്തിക്കുന്നത്​ നിയമവിരുദ്ധവും അനാരോഗ്യകരവുമാണ്. പൊതുനിരത്തുകളിൽ തള്ളുന്ന മാലിന്യം കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചു നീക്കംചെയ്യേണ്ട സാഹചര്യമാണിപ്പോൾ. ഇതിനാൽ ശുചീകരണ രംഗത്ത് കോർപറേഷൻ നേരിടുന്ന വൻപ്രതിസന്ധിയാണ്. കൂട്ടിക്കലർത്തി തള്ളുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനോ റീസൈക്ലിങ്ങിന്​ കൈമാറുന്നതിനോ തടസ്സമാവുകയുമാണ്.ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പ്രത്യേകം ഹെൽത്ത് സ്ക്വാഡ് രൂപവത്​കരിച്ചു. രാത്രികാലങ്ങളിലും പുലർച്ചയും ഹെൽത്ത് സ്ക്വാഡുകൾ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിവരുകയാണ്. മൂന്ന് ദിവസങ്ങളിലായി അമ്പതിലധികം പേരാണ് സ്ക്വാഡി​ൻെറ പിടിയിലായത്. ഇവരിൽ നിന്ന് ഒരുലക്ഷത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. പിഴയടക്കാത്തവർക്കെക്കെതിരെ നടപടി സ്വീകരിക്കും.വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ കോർപറേഷ​ൻെറ അനുമതി ഇല്ലാതെയും പൊതുവിടം കൈയേറിയും അനധികൃത വ്യാപാരം നടത്തുന്നവർക്കെതിരെയും നടപടി ശക്തമാക്കും. ആദ്യഘട്ടമെന്ന നിലയിൽ ഇവർക്ക് താക്കീത് നൽകിയിട്ടുണ്ട്.തുടർന്നും ഇത്തരം കൈയേറ്റങ്ങൾ തുടരുകയാണെങ്കിൽ നിയമപ്രകാരം ഒഴിപ്പിക്കുന്ന നടപടി സ്വീകരിക്കും. ഗതാഗത തടസ്സവും പൊതുജനങ്ങൾക്ക് ശല്യമായ രീതിയിൽ വലിയ പന്തൽകെട്ടിയും വാഹനങ്ങൾ റോഡിൽ പാർക്കുചെയ്തുമാണ് വ്യാപാരം. ചിലർ നടപ്പാതകൾപോലും പൂർണമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. ഹോട്ടലുകളിലെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിനും പ്രത്യേക സ്ക്വാഡ്​ രൂപവത്​കരിച്ചിട്ടുണ്ട്. ചില ഹോട്ടലുകൾ ശുചിത്വരഹിതമായ രീതിയിൽ ആവശ്യമായ ആരോഗ്യ മുൻകരുതലുകൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് താക്കീത് നൽകിയിട്ടുണ്ട്. ആവർത്തിച്ചാൽ തുടർ നടപടി സ്വീകരിക്കും.നിരോധിച്ച പ്ലാസ്​റ്റിക് സഞ്ചികളുടെയും പ്ലാസ്​റ്റിക് ഉൽപന്നങ്ങളുടെയും ഉപയോഗവും ചില ഭാഗങ്ങളിൽ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് ഇവ പിടിച്ചെടുക്കുന്ന നടപടിയും സ്വീകരിക്കുന്നുണ്ട്. നിരോധിച്ച പ്ലാസ്​റ്റിക് ഉൽപന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ ആദ്യഘട്ടത്തിൽ 10,000 രൂപ വീതം പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് 25,000 രൂപയും മൂന്നാമത്തെ തവണയും പിടിക്കപ്പെടുകയാണെങ്കിൽ 50,000 രൂപ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.