മാങ്ങാട്ടിടത്ത് 'റംബൂട്ടാൻ ഗ്രാമം' പദ്ധതി കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ റംബൂട്ടാൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി. ആയിത്തറ മേഖലയിലെ ഒഴിഞ്ഞ ചെങ്കൽപണകളിലാണ് ആദ്യഘട്ടത്തിൽ വൈവിധ്യമാർന്ന കാർഷിക വിളകൾ പരീക്ഷിക്കുന്നത്. മാങ്ങാട്ടിടം കൃഷിഭവൻ, ഹോർട്ടികൾചർ മിഷൻ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വർഷങ്ങൾക്കു മുേമ്പ ഉപേക്ഷിക്കപ്പെട്ട പണകൾ നികത്തിയാണ് കൃഷിയിറക്കിയിട്ടുള്ളത്. അടുത്ത കാലത്തായി ഏതാനും കർഷകർ കുഴികൾ മണ്ണിട്ട് നികത്തി കൃഷി ആരംഭിച്ചതോടെയാണ് ഇവിടെ കൃഷിക്കുള്ള സാധ്യത തെളിഞ്ഞുവന്നത്.ആയിത്തറ പാറയിൽ ഒരുഹെക്ടർ സ്ഥലത്താണ് റംബൂട്ടാൻ കൃഷിക്ക് തുടക്കം കുറിച്ചത്. എ.പി. ദേവദാസാണ് വ്യത്യസ്തമായി കൃഷിയിറക്കിയിട്ടുള്ളത്. അതോടൊപ്പം അത്യുൽപാദനശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവും കൃഷിയിറക്കിയിട്ടുണ്ട്. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഗംഗാധരൻ ആദ്യ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൻ എം. ഷീന അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ ബിന്ദു മാത്യു മുഖ്യാതിഥിയായി. കെ. ഷിവ്യ, എ. സൗമ്യ, എം. വിപിൻ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ അഞ്ച് ഹെക്ടർ സ്ഥലത്താണ് റംബൂട്ടാൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്. നീർവേലി, കണ്ടേരി, ആയിത്തറ, ശങ്കരനെല്ലൂർ എന്നിവിടങ്ങളിലും ഉടൻ കൃഷിയിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.