പാൽചുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കിയത് ദുരിതമായികേളകം: കൊട്ടിയൂർ -പാൽചുരം വഴി ഓടിക്കൊണ്ടിരുന്ന 14 കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നിർത്തിയത് യാത്രക്കാർക്ക് ദുരിതമായി. ദീർഘദൂര സർവിസുകളടക്കം നിർത്തലാക്കി. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ നിർത്തലാക്കിയശേഷം ഈ സർവിസുകൾ ഒന്നും കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചിട്ടില്ല. നിലവിൽ 19 ട്രിപ്പുകൾ ഉണ്ടെങ്കിലും ഇവയിൽ 12 ട്രിപ്പുകളും മാനന്തവാടി -ഇരിട്ടി വരെ മാത്രം പോകുന്നവയാണ്. കാഞ്ഞങ്ങാട്, ബളാൽ, ചീക്കാട്, പയ്യന്നൂർ, കുന്നത്തൂർപാടി, കോട്ടയം തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവിസുകളാണ് നിർത്തലാക്കിയവയിൽ ഏറെയും.ലോക്ഡൗണിനുശേഷം എട്ടു സർവിസുകൾ മാത്രമാണ് ചുരംവഴി കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചിരുന്നത്. തുടർന്ന് യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സി സംരക്ഷണസമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് കൂടുതൽ ട്രിപ്പുകൾ തുടങ്ങിയത്.വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്. രണ്ടിന് ശേഷം 3.10നാണ് ചുരം വഴി പേരാവൂർ ഭാഗത്തേക്ക് അടുത്ത ബസ് ഓടുന്നത്. നാലിന് ശേഷവും ഒരുമണിക്കൂർ കഴിഞ്ഞ് അഞ്ചിന് മാത്രമാണ് ബസ് ഉള്ളത്. 6.25നാണ് അവസാന സർവിസ്. നേരത്തേ 30 മിനിറ്റ് ഇടവേളയിൽ ബസോടിയിരുന്ന റൂട്ടിലാണ് ഇപ്പോൾ മണിക്കൂറിൻെറ ഇടവേളയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.