യുവതിയുടെ ആത്മഹത്യ: പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു

യുവതിയുടെ ആത്മഹത്യ: പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു പയ്യന്നൂർ: കോറോം സെൻട്രലിലെ കൊളങ്ങരത്ത് വളപ്പിൽ സുനീഷ (26) വെള്ളൂർ ചേനോത്തെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന്, മരണത്തിന് കാരണക്കാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി, പയ്യന്നൂർ പൊലീസ് സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡൻറ്​ ഗോകുൽ ഗോപി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ വി.സി. നാരായണ​ൻെറ നേതൃത്വത്തിൽ നേതാക്കൾ പയ്യന്നൂർ ഡിവൈ.എസ്.പി ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനുമായി ചർച്ച നടത്തി. അന്വേഷണം ഊർജിതമാണെന്നും യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. മരണത്തിന്​ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ആവശ്യപ്പെട്ടു. പൊലീസ് നിസ്സംഗത വെടിയണമെന്ന്കോറോം, കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.