'യുവതിയുടെ ആത്മഹത്യ: അന്വേഷണം വേണം'

'യുവതിയുടെ ആത്മഹത്യ: അന്വേഷണം വേണം' കുഞ്ഞിമംഗലം: കെ.വി. സുനീഷ വെള്ളൂരിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ഊർജിതമായി അന്വേഷിക്കണമെന്നും ഭർത്താവ് അടക്കമുള്ള പ്രതികളെ ഉടൻ അറസ്​റ്റുചെയ്യണമെന്നും കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് നടപടികളിലെ മന്ദഗതിയിൽ യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ്​ കെ. വിജയ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി. ജയരാജൻ മാസ്​റ്റർ, കെ.വി. സതീഷ് കുമാർ, കെ.പി. ശശി, കെ. വേണുഗോപാലൻ, ടി.വി. വേണുഗോപാലൻ, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.