പാപ്പിനിശ്ശേരിയല്ല 'മാലിന്യശ്ശേരി'

മാലിന്യം തള്ളുന്നതിനെതിരെ പാപ്പിനിശ്ശേരി പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപം പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കന്നുകാലി അറവ് മാലിന്യവും കക്കൂസ് മാലിന്യവും തള്ളാനായി ഒരുപാതയുണ്ട്. പാപ്പിനിശ്ശേരി -പഴയങ്ങാടി റോഡ് കവല മുതൽ കടവ് റോഡ് വരെയുള്ള 250 മീറ്റർ പാതയാണിത്​. ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് ചത്ത കന്നുകാലിയെ പാതക്കരികിൽ തള്ളിയത്. എല്ലാ തരത്തിലുമുള്ള മാലിന്യം പതിവായി പാതക്കരികിൽ തള്ളുന്നതോടെ പാപ്പിനിശ്ശേരി അക്ഷരാർഥത്തിൽ 'മാലിന്യശ്ശേരി'യായി. പാതയുടെ ഇരുഭാഗവും കണ്ടൽ വനങ്ങളാണ്. വാഹനങ്ങളിൽ എത്തിക്കുന്ന ചത്ത മൃഗങ്ങളും മറ്റു മാലിന്യവും ഇരു ഭാഗത്തേക്കും ഇരുട്ടി​ൻെറ മറവിലാണ് തള്ളുന്നത്. ഒരു മാസത്തിനുള്ളിൽ ചത്ത എട്ടോളം പോത്തുകളെയും ഒരു കന്നുകാലിയെയും പാതക്കരിലെ കണ്ടൽകാടുകളിലേക്ക് തള്ളിയിട്ടുണ്ട്. അറവു മാലിന്യവും ചത്തമൃഗങ്ങളെയും ആവശ്യാനുസരണം ലഭിക്കുന്നതിനാൽ തെരുവ് നായ്ക്കളുടെ പ്രധാന താവളവും കെ.എസ്.ടി.പി റോഡ് തന്നെ. മാലിന്യം തള്ളുന്നത് തടയാനായി പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.