കള്ളുചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയ സംവിധായകൻ കുടുങ്ങി

പാനൂർ: കള്ളുചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയ ടെലിഫിലിം ഡയറക്ടർ തെങ്ങിൽ കുടുങ്ങി. ചെറ്റക്കണ്ടിയിലെ പ്രേംജിത്താണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തെങ്ങിൽ കുടുങ്ങിയത്. പിന്നീട് പാനൂർ അഗ്​നിശമനസേന എത്തിയാണ്​ പ്രേംജിത്തിനെ താഴെയിറക്കിയത്​. ഞായറാഴ്ച ഉച്ചക്ക് മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലായിരുന്നു സംഭവം. കള്ളുചെത്തു തൊഴിലാളിയായ ഗംഗാധരൻ യുവാവിനെ തെങ്ങിൽ താങ്ങിനിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അസി. സ്​റ്റേഷൻ ഓഫിസർ സി.എം. കമലാക്ഷ​ൻെറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. ദീപകുമാർ, ഫയർ റെസ്ക്യൂ ഓഫിസർ എം.കെ. ജിഷാദ് എന്നിവർ തെങ്ങിൽ കയറി വല ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.