കാത്തിരിപ്പിന് വിരാമം; പാനൂരിൽ നഗരസഭ ആസ്ഥാനം നിർമിക്കും

നിലവിലെ സ്​റ്റാൻഡിൽ പഴയ കെട്ടിടം പൊളിച്ച്​ ബഹുനില കെട്ടിടസമുച്ചയം പണിയും പാനൂർ: പാനൂരി​ൻെറ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായി നഗരസഭ ആസ്ഥാന കെട്ടിട സമുച്ചയം നിലവിലെ ബസ്​സ്​റ്റാൻഡിൽ തന്നെ നിർമിക്കാൻ തീരുമാനമായി. സ്​റ്റാൻഡിൽ ആധുനികരീതിയിൽ ബഹുനില കെട്ടിട സമുച്ചയം പണിയാനാണ് കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായത്. ഒരേക്കറോളം വരുന്ന സ്​റ്റാൻഡിലെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. അടിഭാഗം പാർക്കിങ്ങും തറനിരപ്പിൽ ബസ് സ്​റ്റാൻഡും ഒന്നാം നിലയിൽ വിശാലമായ നഗരസഭ കാര്യാലയവും രണ്ടും മൂന്നും നിലകളിൽ മറ്റ് സർക്കാർ ഓഫിസുകളും ഷോപ്പിങ്​ കോംപ്ലക്സുകളും ഉൾപ്പെടെ നിർമിക്കും. ഫണ്ടിനായി കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളെ സമീപിക്കും. രണ്ടു വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കിയാൽ പാനൂർ നഗരത്തി​ൻെറ മുഖച്ഛായ തന്നെ മാറുമെന്ന് നഗരസഭ ചെയർമാൻ വി. നാസർ മാസ്​റ്റർ പറഞ്ഞു. കരിയാട്, പെരിങ്ങത്തൂർ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് വരുന്നവർക്ക് സ്​റ്റാൻഡിലിറങ്ങി നേരെ ഓഫിസിലേക്ക് പോകാനും കഴിയും. ഇപ്പോൾ പുത്തൂർ റോഡിലെ വാടക കെട്ടിടത്തിൽ ഏറെ അസൗകര്യങ്ങളുടെ നടുവിലാണ് നഗരസഭ ഓഫിസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ ആസ്ഥാനത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചിരുന്നു. ആസ്ഥാനം പാനൂരിൽനിന്ന് മാറ്റണം എന്നും ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എട്ടുവർഷംമു​േമ്പ നഗരസഭ ആസ്ഥാനം പണിയാൻ വോളിബാൾ ടൂർണമൻെറ്​ നടത്തി 16 സൻെറ്​ സ്ഥലം ​െപാലീസ് ക്വാർട്ടേഴ്സിനടുത്ത് വാങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാൽ അവിടെയും ആസ്ഥാനം പണിയാൻ കഴിഞ്ഞിരുന്നില്ല. ബസ്​സ്​റ്റാൻഡിൽ ബഹുനിലയിലുള്ള കെട്ടിടസമുച്ചയം പണിയാൻ ആവശ്യമായ നടപടികൾ നഗരസഭ ആരംഭിച്ചുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.