റോഡ് നിർമാണത്തിനിടെ കേബിൾ തകർന്നു; തലശ്ശേരിയിൽ വാർത്താവിനിമയ ബന്ധം അറ്റു റോഡ്, പാലം പണിയിലേർപ്പെട്ടവരും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും തമ്മിൽ ധാരണയി–––––––––––ല്ലെ–––––––––––––––––––––––––––––––––ന്ന്തലശ്ശേരി: എരഞ്ഞോളിയിൽ സമാന്തരപാലം നിർമാണപ്രവൃത്തിക്കിടെ വഴിയിലുള്ള ഭൂഗർഭ ടെലിഫോൺ കേബിളുകൾ കൂട്ടത്തോടെ വേർപെട്ടു. ഇതോടെ പാലത്തിൻെറ ഇരുഭാഗത്തുമുള്ളവരുടെ വാർത്താവിനിമയ ബന്ധം താറുമാറായി. പുതിയ പാലത്തിലേക്കുള്ള അനുബന്ധ റോഡിനായും മറ്റും യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുമ്പോൾ നേരത്തെയും കേബിളുകൾ തകർന്നിരുന്നു. ഇത് കൂട്ടിയോജിപ്പിച്ചശേഷം പ്രവൃത്തി തുടരുന്നതിനിടയിൽ ബുധനാഴ്ച അർധരാത്രിവീണ്ടും ഭൂമിക്കടിയിലെ േകബിളുകൾ കൂട്ടത്തോടെ വേർപെട്ടു. റോഡ്, പാലം പണിയിലേർപ്പെട്ടവരും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും തമ്മിൽ ധാരണയില്ലാത്തതാണ് കേബിൾ നശിക്കാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇക്കാര്യത്തിൽ ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കേബിൾ പൊട്ടിയത് കൂടുതൽ പ്രയാസപ്പെടുത്തുന്നത് വൈദ്യുതി ഓഫിസുകളെയാണ്. ഏതാണ്ട് കാൽലക്ഷത്തോളം ഉപഭോക്താക്കളുള്ള കെ.എസ്.ഇ.ബി തലശ്ശേരി സൗത്ത് സെക്ഷനിലെ ലാൻഡ് ഫോൺ ബുധനാഴ്ച രാത്രി മുതൽ ചലനമറ്റുകിടപ്പാണ്. മഴക്കാലമായതിനാൽ ഏത് നിമിഷവും പ്രവർത്തനക്ഷമമാവേണ്ട ൈവദ്യുതി സെക്ഷൻ ഓഫിസിലെ ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടത് അത്യാഹിതങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. നിലവിലുള്ള ലാൻഡ് ഫോൺ നമ്പർ മൊബൈൽ ഡൈവേർഷൻ സംവിധാനത്തിലൂടെ ഉപയോഗിച്ചാണിപ്പോൾ കാര്യങ്ങൾ നിറവേറ്റുന്നത്.(പടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.