റോഡ്​ കാലികൾക്ക്​; പെരുവഴി യാത്രക്കാർക്ക്

റോഡ്​ കാലികൾക്ക്​; പെരുവഴി യാത്രക്കാർക്ക്​ പടം PYR Cow2, 3 എട്ടിക്കുളം റോഡിലെ കന്നുകാലിക്കൂട്ടം, പശുവിടിച്ച് കേടുപറ്റിയ കാർരാത്രി കടവരാന്തകൾ തൊഴുത്താകും പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ എട്ടിക്കുളം -പാലക്കോട് റോഡിൽ കന്നുകാലി ഭരണം. കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ കന്നുകാലികൾ റോഡുകൾ കൈയടക്കുകയാണ്. കടവരാന്തകളിലും വീടുകൾക്ക് മുന്നിലും ചാണകമിട്ട് വൃത്തിഹീനമാക്കുന്നതിനുപുറമെ വീടുകൾക്കു മുന്നിലെ ചെടികളും വിളകളും നശിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. രാത്രിയിൽ ഇവ കടവരാന്തകൾ തൊഴുത്താക്കി മാറ്റും. ഇതിനു പുറമെ രാത്രി എട്ടിക്കുളം റോഡിലെ പ്രധാന അപകടസ്ഥലമായ ഓലക്കാൽ കയറ്റത്തിലും ഇറക്കത്തിലും മറ്റു വളവുകൾ നിറഞ്ഞ റോഡുകളിലുമായി നിലയുറപ്പിക്കുന്നതിനാൽ വാഹനാപകടവും പതിവാണ്. ഇരുചക്ര വാഹനയാത്രക്കാർക്ക്​ വീണു പരിക്കേൽക്കുന്നത് പതിവാണ്​. ചെറുതും വലുതുമായി അമ്പതോളം കന്നുകാലികൾ ഈ ഭാഗങ്ങളിൽ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞയാഴ്ച കെ.പി. ശരീഫി​ൻെറ ഉടമസ്ഥതയിലുള്ള നിർത്തിയിട്ട കാറിൽ പശുവന്നിടിച്ച് 20000ത്തോളം രൂപയുടെ നഷ്​ടമുണ്ടായി.കുറഞ്ഞ വിലക്ക്​ പശുക്കിടാങ്ങളെ വാങ്ങി പ്രദേശത്ത് ഇറക്കിവിട്ട് രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ലക്ഷങ്ങൾ വിലമതിക്കുന്ന 'പശുക്കളാക്കി' വൻലാഭം കൊയ്യുന്ന ചിലരാണത്രെ കാലികളുടെ ഉടമസ്ഥർ. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതരിൽനിന്ന്​ നടപടിയുണ്ടായില്ലെന്ന്​ നാട്ടുകാർ പറഞ്ഞു. പിടിച്ചുകെട്ടാൻ ടെൻഡർ വിളിക്കുന്നുണ്ടെങ്കിലും കെട്ടാൻ ആളെ ലഭിക്കുന്നില്ലെന്നാണ്​ പഞ്ചായത്ത്​ അധികൃതരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.