സി.എൻ.ജി ഫില്ലിങ്​ സ്​റ്റേഷന്‍ തുറന്നു

സി.എൻ.ജി ഫില്ലിങ്​ സ്​റ്റേഷന്‍ തുറന്നുപരിസ്ഥിതി മൗലികവാദം ഉയര്‍ത്തി ചിലര്‍ ഭീതിപരത്താൻ ശ്രമിക്കുന്നു -മുഖ്യമന്ത്രികണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽപരിസരത്തെ ഫ്രീഡം ഫ്യുവല്‍ ഫില്ലിങ്​ സ്​റ്റേഷനില്‍ ജില്ലയിലെ ആദ്യ പ്രകൃതിവാതക വിതരണകേന്ദ്രത്തി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിസ്ഥിതിസംരക്ഷണം ജനങ്ങള്‍ക്കൊപ്പം സര്‍ക്കാറും ഗൗരവമായി കാണുന്നതാണെന്നും എന്നാല്‍, അനാവശ്യ പരിസ്ഥിതി മൗലികവാദം ഉയര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ അത്തരം എതിര്‍പ്പുകളാണ് സര്‍ക്കാറിന് നേരിടേണ്ടിവന്നത്. പരിഷ്‌കൃതസമൂഹത്തിന്​ ചേരാത്ത സമരരീതികളും ഇതിനെതിരെ ചിലര്‍ അവലംബിച്ചു. നാടി​ൻെറ വികസനത്തിന് ആവശ്യമായ പദ്ധതിയായി കണ്ട് അത്തരം എതിര്‍പ്പുകള്‍ വകവെച്ചുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്​. അതി​ൻെറ വിജയമാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാനായതിൽ കാണാനാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗെയില്‍ പൈപ്പ് ലൈന്‍ വഴിയാണ് ഫില്ലിങ്​ സ്​റ്റേഷനുകളിലേക്ക് പ്രകൃതിവാതകം ലഭ്യമാക്കുക. സെന്‍ട്രല്‍ ജയില്‍പരിസരത്ത്​ നടന്ന പരിപാടിയില്‍ മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ പി. ഇന്ദിര, വാര്‍ഡ് കൗണ്‍സിലര്‍ ഷൈജു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്​ഷന്‍ സര്‍വിസ് ഋഷിരാജ് സിങ്​, ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, ഉത്തരമേഖല ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എം.കെ. വിനോദ് കുമാര്‍, ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍, ഐ.ഒ.സി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ദീപക് ദാസ്, ഐ.ഒ.എ.ജി അസറ്റ് ഹെഡ് ജിതേഷ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.