ജില്ല വികസന സമിതി യോഗം: വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് നിർദേശംപുതിയ അധ്യാപക തസ്തികകൾക്ക് ഇടപെടൽ നടത്തും -മന്ത്രികണ്ണൂർ: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കുറവ് വിജയ ശതമാനമുണ്ടായ ആറളം ഹയര്‍ സെക്കൻഡറി സ്‌കൂളിലടക്കം പുതിയ അധ്യാപക തസ്തികകൾക്കായി ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ജില്ല വികസന സമിതി യോഗത്തില്‍ (ഡി.ഡി.സി) ഉയര്‍ന്ന നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളില്‍ ആവശ്യമായ അധ്യാപക തസ്തിക ഇല്ലാത്തത് അധ്യയനത്തെ ബാധിക്കുന്നതായി അഭിപ്രായമുയർന്നു. ആറളം ഹയര്‍ സെക്കൻഡറിയെ ജില്ലയിലെ മികച്ച സ്‌കൂളായി മാറ്റുകയാണ് സര്‍ക്കാറിൻെറ താൽപര്യമെന്ന് മന്ത്രി വ്യക്തമാക്കി. പരിയാരം ഹയര്‍സെക്കൻഡറി സ്‌കൂളിലും പുതിയ അധ്യാപക തസ്തിക അനുവദിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലകളില്‍ അടിസ്ഥാന വികസനത്തിനും വിദ്യാഭ്യാസ വിനോദ വിജ്ഞാന മുന്നേറ്റത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കണം ജില്ലയുടെ പദ്ധതികള്‍ എന്ന് വി. ശിവദാസന്‍ എം.പി നിര്‍ദേശിച്ചു. ജില്ലയിലെ പി.എസ്.സി ഒഴിവ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം നിർദേശിച്ചു. തലശ്ശേരി -മൈസൂരു ദേശീയപാതയില്‍ മട്ടന്നൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഡി.ഡി.സിയുടെ പ്രമേയമായി സംസ്ഥാന സര്‍ക്കാറിനെ അറിയിക്കും. ജില്ല ആശുപത്രിയില്‍ അനുവദിച്ച സ്പെഷാലിറ്റി ബ്ലോക്കിൻെറ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ യോഗം നിർദേശിച്ചു. നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായി രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിർമിക്കുന്നതിനാവശ്യമായ പ്രവൃത്തി വേഗത്തിലാക്കണം.പയ്യന്നൂര്‍ നഗരസഭയില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി കിണര്‍ നിർമിക്കുന്നതിനായുള്ള സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ യോഗത്തില്‍ നിർദേശമുയര്‍ന്നു. പട്ടുവത്തെ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ അവിടത്തെ ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യത തേടാന്‍ യോഗം നിർദേശിച്ചു. ചുഴലി, പടിയൂര്‍- കല്യാട് മേഖലകളില്‍ നടക്കുന്ന അനധികൃത ഖനനം തടയുന്നതിനായുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസന്‍ എം.പി, എം.എൽ.എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, കെ.വി. സുമേഷ്, അഡ്വ. സജീവ് ജോസഫ്, ടി.ഐ. മധുസൂദനന്‍, എം. വിജിന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് ബിനോയ് കുര്യന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, കെ. മുരളീധരന്‍ എം.പിയുടെ മണ്ഡലം പ്രതിനിധി എം.പി. അരവിന്ദാക്ഷന്‍, കെ. സുധാകരന്‍ എം.പിയുടെ മണ്ഡലം പ്രതിനിധി ജയകൃഷ്ണന്‍ കിനക്കല്‍, എ.ഡി.എം കെ.കെ. ദിവാകരന്‍, ഡി.പി.ഒ കെ. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.