സിനിമ തട്ടിപ്പ്: പ്രതികൾക്ക് മുൻകൂർ ജാമ്യം

സിനിമ തട്ടിപ്പ്: പ്രതികൾക്ക് മുൻകൂർ ജാമ്യം തലശ്ശേരി: സിനിമ അഭിനയത്തിന് അവസരം വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന കേസിൽ കുറ്റാരോപിതരായ മൂന്നുപേർക്ക് കർശന ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇരിട്ടി പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ് (41), കോളയാട് വിസ്മയ നിവാസിൽ മോദി രാജേഷ് (42), പേരാവൂർ താഴെപുരയിൽ മനോജ് (50) എന്നിവർക്കാണ് തലശ്ശേരി ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തട്ടിപ്പിനിരയായവരിൽ 11 പേർ ചേർന്ന് നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. സിനിമ ചിത്രീകരണം നടത്തി 10,000 മുതൽ രണ്ടര ലക്ഷംവരെ പലരിൽനിന്നായി തട്ടിയെടുത്തതും കബളിപ്പിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ചർച്ചയായിരുന്നു. അറിയപ്പെടുന്ന സിനിമ താരങ്ങളെ ഷൂട്ടിങ് സ്ഥലത്തെത്തിച്ച് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റും. ഇവരെ സിനിമമോഹികളെ​ പരിചയപ്പെടുത്തുകയും അവരെക്കൊണ്ട് പണം കൊടുപ്പിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുരീതിയെന്ന് പൊലീസ് പറഞ്ഞു.നായികയായി അഭിനയിക്കാൻ 10 ലക്ഷം രൂപയാണ് എറണാകുളം സ്വദേശിനിയായ അധ്യാപികയോട് ആവശ്യപ്പെട്ടത്. ഇവർ ഒഴിഞ്ഞുമാറിയപ്പോൾ സംഖ്യ ഒരു ലക്ഷമാക്കി കുറച്ചത്രെ. തട്ടിപ്പു കമ്പനിയാണെന്നറിഞ്ഞതോടെ നടി ഒഴിവായി. പിണറായിക്കാരായ ദമ്പതികളുടെ മക്കൾ ഉൾപ്പെടെ പല കുട്ടികളോടും പണം വാങ്ങിയതായും ആരോപണമുണ്ടായിരുന്നു. പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാസാംസ്കാരിക വേദിയുടെ പേരിലായിരുന്നു കബളിപ്പിക്കൽ അരങ്ങേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.