കോവിഡ്​ കാലത്തെ നാലാം പെരുന്നാൾ; ആഘോഷങ്ങൾ അകത്തളങ്ങളിൽ

കോവിഡ്​ കാലത്തെ നാലാം പെരുന്നാൾ; ആഘോഷങ്ങൾ അകത്തളങ്ങളിൽ- അബ്​ദുല്ല ഇരിട്ടി ഇരിട്ടി: കോവിഡ്​ മൂന്നാം തരംഗത്തി​ൻെറ ആശങ്കകൾക്കി​െട, സ്നേഹത്തി​ൻെറയും ത്യാഗത്തി​ൻെറയും സ്​മരണകളുമായി വീണ്ടുമൊരു ബലിപെരുന്നാൾ കൂടി. നിയന്ത്രണങ്ങൾ നീങ്ങിയിട്ടില്ലാത്ത കാലത്ത്​ ആഘോഷം കരുതലേ​ാടെ മാത്രം. കോവിഡ്​ മഹാമാരിയുടെ കാലത്ത്​ പെരുന്നാൾ വീട്ടകങ്ങളിലാണ്​. നാടൊന്നാകെ അടച്ചിട്ടിരുന്ന ഒന്നാം തരംഗത്തി​ൻെറ കാലത്ത്​ ആഘോഷങ്ങളും അങ്ങ​നെ ഒതുക്കപ്പെട്ടു. പള്ളികളിൽ പെരുന്നാൾ നമസ്​കാരം പോലുമില്ലാത്ത ആഘോഷങ്ങളാണ്​ കടന്നുപോയത്​. കോവിഡ്​ കാലത്തെ നാലാം​ പെരുന്നാളാണിത്​. രണ്ടു ​െചറിയ പെരുന്നാളും ഒരു ബലിപെരുന്നാളും ​അടച്ചിടൽ കാലത്ത്​ ആരവങ്ങളില്ലാതെ കടന്നുപോയി. ഇക്കുറി പള്ളികൾ തുറന്നുവെങ്കിലും നിയന്ത്രണം നിലവിലുണ്ട്​. പള്ളികളിൽ മിക്കയിടങ്ങളിലും പെരുന്നാൾ നമസ്​കാരമുണ്ട്​. സർക്കാർ നിയന്ത്രണം പാലിച്ച്​ 40 പേർക്ക്​ മാത്രമേ പ്രവേശത്തിന്​ അനുമതിയുള്ളൂ. എങ്കിലും വിശ്വാസികൾക്ക്​ അതും ആശ്വാസത്തി​ൻെറ വാർത്തയാണ്​. കാരണം, കുറച്ച​ുപേർക്കെങ്കിലും പള്ളികളിൽ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാൾ നമസ്കാരം നിർവഹിക്കാൻ സാധിക്കുമല്ലോ. ഓരോ പെരുന്നാൾ ദിനവും സാഹോദര്യവും സ്നേഹവും ഊട്ടിയുറപ്പിക്കലി​ൻെറ ദിനം കൂടിയാണ്. പള്ളികളിൽനിന്ന് ഇറങ്ങുന്ന വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്ത്, ബന്ധുവീടുകൾ സന്ദർശിച്ച് കുടുംബക്കാർക്ക് ആശംസ കൈമാറുന്നതും കിടപ്പുരോഗികൾക്ക് സാന്ത്വനം പകരുന്നതും പെരുന്നാൾ ദിനത്തിലെ പതിവുകാഴ്​ചകളാണ്​. കോവിഡ്​ നിയന്ത്രണം ഇത്തരം യാത്രകൾക്കും തടസ്സമാണ്​. വിഡിയോ കോളും ഓൺലൈൻ മീറ്റിങ്​​ സംവിധാനങ്ങളുമൊക്കെയാണ്​ കൂടിച്ചേരലി​ൻെറ ആഹ്ലാദം തിരിച്ചുപിടിക്കാനുള്ള വഴി. ഇബ്രാഹീം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗ ജീവിതത്തി​ൻെറ ഓർമപുതുക്കുന്നതാണ്​ ബലിപെരുന്നാൾ. ശാരീരിക അകലം പാലിച്ചും മാനസിക അകലം കുറച്ചുമുള്ള ആഘോഷത്തോടെ ഈ മഹാമാരിയെ ചെറുത്ത് ഒരുപാട് അടുത്തിരിക്കാവുന്ന നല്ലൊരു നാളേക്കായി നമുക്ക് കാത്തിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.