കെ.ടി. അബ്​ദുല്ല ഹാജി കര്‍മശ്രേഷ്​ഠ അവാര്‍ഡ് വി.കെ. അബ്​ദുൽ ഖാദര്‍ മൗലവിക്ക്

കെ.ടി. അബ്​ദുല്ല ഹാജി കര്‍മശ്രേഷ്​ഠ അവാര്‍ഡ് വി.കെ. അബ്​ദുൽ ഖാദര്‍ മൗലവിക്ക്കണ്ണൂർ: ജില്ലയിലെ രാഷ്​ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ടി. അബ്​ദുല്ല ഹാജിയുടെ സ്​മരണക്കായി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്​ഠ അവാര്‍ഡിന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുല്‍ഖാദര്‍ മൗലവിയെ തിരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണയസമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കെ.ടി. അബ്​ദുല്ല ഹാജിയുടെ സ്​മരണനിലനിര്‍ത്താന്‍ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 10,001 രൂപയും പ്രശസ്​​തിപത്രവും ശിലാഫലകവുമടങ്ങിയ അവാര്‍ഡ് ആഗസ്​റ്റിൽ സമ്മാനിക്കും.വാര്‍ത്തസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ അഡ്വ. പി.വി. സൈനുദ്ദീന്‍, അംഗങ്ങളായ കബീർ കണ്ണാടിപ്പറമ്പ്, സി. കുഞ്ഞഹമ്മദ്​ ഹാജി, സി. ആലിക്കുഞ്ഞി, അഷ്‌കർ കണ്ണാടിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.