ഡോ. ഫാത്തിമ ഷംസുദ്ദീൻ; ടൈപിസ്​റ്റിലെ അതിവേഗക്കാരി

ഡോ. ഫാത്തിമ ഷംസുദ്ദീൻ; ടൈപിസ്​റ്റിലെ അതിവേഗക്കാരി phototly dr. fathima shamsudheen.ഡോ. ഫാത്തിമ ഷംസുദ്ദീൻ തലശ്ശേരി: സ്പീഡ് ടൈപിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഡോ. ഫാത്തിമ ഷംസുദ്ദീൻ. ഇംഗ്ലീഷ് ആൽഫബറ്റ്സ് ടൈപിങ്വെറും മൂന്ന് സെക്കൻഡിനുള്ളിലും റിവേഴ്‌സ് ആയും ചെയ്‌താണ് റെക്കോഡിലെത്തിയത്. ഏഴാം വയസ്സിൽ തുടങ്ങിയതാണ് ഫാത്തിമക്ക് ടൈപിങ്ങിനോടുള്ള കമ്പം. പിതാവ് ഷംസുദ്ദീ​ൻെറ മേൽനോട്ടത്തിൽ വീട്ടിലായിരുന്നു പഠനം. ആറ് മാസത്തെ പരിശീലനം കൊണ്ട് ബ്ലൈൻഡ് ടൈപിങ് ഫാത്തിമ സ്വായത്തമാക്കി. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും വശമാക്കിയിട്ടുണ്ട്. പിന്നീട് നിരന്തര പരിശീലനത്താൽ മിനിറ്റിൽ 160 വാക്കുകൾ ചെയ്യാൻ സാധിച്ചു. സ്കൂൾ–കോളജ്തലങ്ങളിലും മറ്റ് നിരവധി മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടി. 2021-22ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബം. ഇടയിൽപീടിക മൈമീ മൻസിലിൽ ഷംസുദ്ദീൻ-സഫീറ ദമ്പതികളുടെ മകളാണ്. ഡോ. ഫർഹ ഷംസുദ്ദീൻ, വഫ ഷംസുദ്ദീൻ (എം.ബി.ബി.എസ് വിദ്യാർഥിനി), ഈസ ഷംസുദ്ദീൻ (പ്ലസ് ടു വിദ്യാർഥി) എന്നിവർ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.