സി.പി.എം സ്ത്രീപക്ഷ കേരളം കാമ്പയിൻ

സി.പി.എം സ്ത്രീപക്ഷ കേരളം കാമ്പയിൻ ഫോടോ കാപ്ഷൻ PYR MLAസി.പി.എം ബഹുജന കൂട്ടായ്മ പയ്യന്നൂർ നോർത്തിൽ ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സ്ത്രീപക്ഷ കേരളം കാമ്പയി​ൻെറ ഭാഗമായി സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു. പയ്യന്നൂർ നോർത്ത് ലോക്കലിൽ ജില്ല സെക്രട്ടറിയറ്റ്​ അംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗങ്ങളായ സി. കൃഷ്ണൻ വെള്ളൂർ കിഴക്കുമ്പാടും വി. നാരായണൻ കണിയേരിയിലും അഡ്വ. പി. സന്തോഷ് അന്നൂർ ശാന്തിഗ്രാമിലും ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ കേളോത്തും ഉദ്ഘാടനം ചെയ്തു.പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സരിൻ ശശി, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജ്യോതി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പേരാവൂർ: സ്ത്രീപക്ഷകേരളം കാമ്പയി​ൻെറ ഭാഗമായി സി.പി.എം നേതൃത്വത്തിൽ പേരാവൂർ ഏരിയയിലെ 22 കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ നടന്നു. ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ കണിച്ചാർ ടൗണിലും ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ കാക്കയങ്ങാടും ഉദ്ഘാടനം ചെയ്തു. കൊളക്കാട് ടൗണിൽ കെ. സുധാകരൻ, കോളയാട് എം.എസ്. വാസുദേവൻ, കെ.ടി. ജോസഫ് പേരാവൂർ ടൗൺ എന്നിവിടങ്ങളിലെ ജനകീയ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്തു.ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം- മയ്യിൽ, പയ്യാവൂർ- തളിപ്പറമ്പ്, ഇരിക്കൂർ-ചാലോട് റോഡ്​, ചുഴലി, ചൂളിയാട്, ചന്ദനക്കാംപാറ, കുടിയാൻമല, കല്യാട് എന്നിവിടങ്ങളിൽ സ്ത്രീപക്ഷകേരളം ദീപമാല പരിപാടി സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറിയറ്റ്​ അംഗം പി.വി. ഗോപിനാഥ് തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിലെ നിടുവാലൂരിലും ഏരിയ സെക്രട്ടറി എം. വേലായുധൻ ചുഴലി ഹൈസ്കൂൾ പരിസരത്തെ പരിപാടിയും ഉദ്ഘാടനം ചെയ്തു.SKPM CPMസ്ത്രീപക്ഷ കേരളം ദീപമാല നിടുവാലൂരിൽ സി.പി.എം ജില്ല സെക്രട്ടറിയറ്റ്​ അംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നുസമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറിശ്രീകണ്ഠപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയമായി പ്രഖ്യാപിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം നടത്തി. ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി ഫിലോമിന ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ വി.പി. നസീമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.പി. സണ്ണി സ്വാഗതവും ഇ.വി. വിനോദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.